ആറു പേരെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് അപേക്ഷ
കൊല്ലം: കെവിൻ വധക്കേസിൽ മുഖ്യപ്രതി ഷാനു ചാക്കോ, അച്ഛൻ ചാക്കോ എന്നിവരുൾപ്പടെ ആറു പേരെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ ഏറ്റുമാനൂർ കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ വീണ്ടും പൊലീസ് അപേക്ഷ നൽകുകയായിരുന്നു.
സസ്പെൻഷനിലുള്ള അഞ്ച് പൊലീസുദ്യോഗസ്ഥർക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകും. 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് ആവശ്യപ്പെടുക. പൊലീസുകാരുടെ വീഴ്ച്ച അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്‌പി അന്വേഷിക്കും.
