ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

കൊച്ചി: കോട്ടയത്തെ കെവിന്‍ വധക്കേസില്‍ നീനുവിന്റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അമ്പത് ദിവസമായി ജയിലില്‍ കഴിയുകയാണെന്നും ജാമ്യം വേണമെന്നുമാണ് ചാക്കോ കോടതിയില്‍ ആവശ്യപ്പെട്ടത്. അച്ഛൻ എന്ന നിലയിൽ മകനെ കാര്യങ്ങൾ അറിയിക്കുക മാത്രം ആണ് ചെയ്തത്.

കെവിൻ പലതവണയായി പണം ചോദിച്ചിരുന്നു. പല ഘട്ടങ്ങളിൽ ആയി സ്വർണവും പണവും നല്‍കുകയും ചെയ്തു. കൊലപാതകം ആണെന്നതില്‍ പൊലീസിന് പോലും കേസില്ലെന്നും ചാക്കോ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറഞ്ഞു. 

എന്നാല്‍ കെവിന്‍ കൊലപാതകത്തിലെ മുഖ്യസൂത്രധാരന്‍ നീനുവിന്‍റെ പിതാവ് ചാക്കോയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പണവും മറ്റു സൗകര്യങ്ങളും മറ്റു പ്രതികൾക്ക് ഒരുക്കികൊടുത്തതു ചാക്കോ ആയിരുന്നു. ചാക്കോ പുറത്തു വന്നാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ അറിയിച്ചു.