കെവിന്‍ വധം മൂന്നുപേര്‍ കൂടി പിടിയില്‍

കോട്ടയം: കെവിന്‍ കേസില്‍ മൂന്നുപേര്‍കൂടി പിടിയില്‍. ഷാനു, ഷിനു, വിഷ്ണു എന്നിവരാണ് പിടിയിലായത്. കേസില്‍ ഇതുവരെ പിടിയിലായത് 12 പേരാണ്.കൊയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കോട്ടയം പൊലീസിന് പ്രതികളെ കൈമാറുന്നതിനായി കൊയമ്പത്തൂരില്‍ നിന്നും പൊലീസ് തിരിച്ചു.