തിരുവഞ്ചൂരിനൊപ്പം ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരും മോര്‍ച്ചറിക്കുള്ളില്‍ കയറിയതാണ് സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത് നിരവധി കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകരാണ് ഇന്ന് മോര്‍ച്ചറിക്ക് മുന്നില്‍ തടിച്ചു കൂടിയത്

കോട്ടയം:ദുരഭിമാനക്കൊലയിലൂടെ ജീവന്‍ നഷ്ടമായ കെവിന്‍റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുന്നത്. 

അതേസമയം മോര്‍ച്ചറിയിലെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയേയും മറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും സിപിഎം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് സ്ഥലത്ത് നേരിയ സംഘര്‍ഷത്തിന് വഴിവച്ചു.

തിരുവഞ്ചൂരിനൊപ്പം ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരും മോര്‍ച്ചറിക്കുള്ളില്‍ കയറിയതാണ് സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. അകത്ത് കയറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ഇടപെട്ട് തിരിച്ചിറക്കിയതോടെയാണ് ബഹളത്തിന് അവസാനമായത്.

ഇന്നലെ തിരുവഞ്ചൂര്‍ ആവശ്യപ്പെട്ട പ്രകാരം ആര്‍ഡിഒയുടെ സാന്നിധ്യത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. സീനിയര്‍ ഫോറന്‍സിക് സര്‍ജനാണ് പോസ്റ്റമോര്‍ട്ടത്തിന് നേതൃത്വം വഹിക്കുന്നത്. നടപടികളെല്ലാം വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ട്. നിരവധി കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകരാണ് ഇന്ന് മോര്‍ച്ചറിക്ക് മുന്നില്‍ തടിച്ചു കൂടിയത്