പ്രതിരോധ രംഗത്തെ സഹകരണതത്തിനുള്ള കരാറുകളിലായിരിക്കും ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുക. എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യയ്ക്ക് കൈമാറാമെന്ന് പുച്ചിന്‍ സമ്മതിച്ചിട്ടുണ്ട്.
ദില്ലി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ വ്ലാദിമിര്‍ പുച്ചിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച തുടങ്ങി. ഇന്ത്യയ്ക്ക് മിസൈല്‍ സംവിധാനങ്ങള്‍ കൈമാറുന്നതടക്കമുള്ള കരാറുകളില്‍ പുച്ചിന്‍ ഒപ്പുവയ്ക്കും.
പ്രതിരോധ രംഗത്തെ സഹകരണതത്തിനുള്ള കരാറുകളിലായിരിക്കും ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുക. എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യയ്ക്ക് കൈമാറാമെന്ന് പുച്ചിന്‍ സമ്മതിച്ചിട്ടുണ്ട്.
റഷ്യയില്‍നിന്ന് അഞ്ച് പ്രതിരോധ സംവിധാനങ്ങള്‍ 39000 കോടി രൂപ ചെലവാക്കി വാങ്ങാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. നാല് യുദ്ധക്കപ്പല്‍ വാങ്ങാനും തീരുമാനമുണ്ട്. കൂടാതെ കൂടുതല്‍ ആയുധങ്ങള്‍ റഷ്യയില്‍നിന്ന് വാങ്ങിയേക്കും.
ആകെ 75000 കോടി രൂപയുടെ പ്രതിരോധ സഹകരണം റഷ്യയുമായി നടത്താനാണ് കോന്ദ്രം ആലോചിക്കുന്നത്. ഇതിന് പുറമെ ബഹിരാകാശ രംഗത്തെ സഹകരണത്തിനും ഇരുരാജ്യങ്ങളും തമ്മില്‍ ഇന്നത്തെ കൂടിക്കാഴ്ചയില്‍ ആലോചനയുണ്ടാകും.