രാത്രിയോടെ മദ്രാസ് ഐ.ഐ.ടിക്ക് പരിസരത്തു വെച്ച് ഇയാളെ എസ്.ഐ ഇളയരാജയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വളഞ്ഞു
ചെന്നൈ: ചെന്നൈ നഗരത്തിൽ ഗുണ്ടയെ പൊലീസ് ഏറ്റുമുട്ടലിനിടയിൽ വെടിവെച്ചു കൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആനന്ദനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം റോയ് പേട്ടയിൽ വച്ച് പൊലീസ് കോൺസ്റ്റബിളിനെ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ മദ്രാസ് ഐ.ഐ.ടിക്ക് പരിസരത്തു വെച്ച് ഇയാളെ എസ്.ഐ ഇളയരാജയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വളഞ്ഞു. ആനന്ദൻ പൊലീസിനെ ആക്രമിക്കാൻ തുനിഞ്ഞതോടെ ആത്മരക്ഷാർത്ഥം പൊലീസ് വെടിവെയ്ക്കുകയായിരുന്നു. കോൺസ്റ്റബിളിനെ ആക്രമിച്ച ഇയാളുടെ സംഘത്തിലുള്ള ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
