വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസം ഫെബ്രുവരി 19നാണ് ഖജേന്ദ്ര ജമാതിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഗര്ത്തല: ജനവിധി അറിയാന് മണിക്കൂറുകള് മാത്രം ബാക്കിയിരിക്കെ ത്രിപുരയിലെ മുതിര്ന്ന സിപിഎം നേതാവും മണിക് സര്ക്കാരിന്റെ മന്ത്രിസഭയില് ഫിഷറീസ്-സഹകരണ മന്ത്രിയുമായിരുന്ന ഖജേന്ദ്ര ജമാതിയ(64) അന്തരിച്ചു. രക്താര്ബുദത്തെത്തുര്ന്ന് ചികിത്സയിലായിരുന്നു.
വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസം ഫെബ്രുവരി 19നാണ് ഖജേന്ദ്ര ജമാതിയയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. അസുഖം മൂര്ച്ഛിച്ചതിനെത്തുടര്ന്ന് ഫെബ്രുവരി 25ന് അദ്ദേഹത്തെ ദില്ലി എയിംസിലേക്ക് മാറ്റിയിരുന്നു. എയിംസില്വെച്ചാണ് അദ്ദേഹത്തിന് രക്താര്ബദും സ്ഥിരീകരിച്ചത്.
കൃഷ്ണപൂര് മണ്ഡലത്തില് നിന്ന് 1988 മുതല് തുടര്ച്ചയായി ആറു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഖജേന്ദ്ര 1983 ലാണ് പാര്ട്ടി അംഗമായത്.
