ലോകോത്തര നിലവാരത്തിലുള്ള  അഞ്ചു  ഹാളുകളിൽ  ആയി  സർക്കാർ സ്വകാര്യ  സ്ഥാപനങ്ങളുടെ  പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്.

സലാല: ലോക സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഒമാന്‍ ഒരുങ്ങിയതായി നഗര സഭ ചെയർമാൻ അറിയിച്ചു. മേള ആഗസ്ത് 25 ഇന് അവസാനിക്കും.

"ഇത്തിനിലെ" നഗരസഭാ റിക്രിയേഷൻ കേന്ദ്രത്തിൽ ആണ് മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള അഞ്ചു ഹാളുകളിൽ ആയി സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഒമാന്റെ പൈതൃകവും സംസ്കാരവും ഒപ്പം ദോഫാർ മേഖലയിലെ ജനജീവിതത്തെ പ്രതിപാദിക്കുന്ന പ്രതെയ്ക പ്രദർശനങ്ങളും ഈ വർഷത്തെ ആകര്ഷണമായിരിക്കുമെന്നു നഗര സഭ ചെയർമാൻ സാലിം ഷാൻഫാരി പറഞ്ഞു .

ഒമാന്റെ നവോദ്ധ്വാന ദിനമായ ജൂലൈ 23 ഇന് , ഫെറ്റിവൽ നഗരിയിൽ പ്രതെയ്ക പരിപാടികളും ഉണ്ടായിരിക്കും .

ഖത്തർ , ഈജിപ്റ്റ്‌ , ട്യുനേഷ്യ ഒമാൻ എന്നിവടങ്ങളിൽ നിന്നുമുള്ള ക്ലബ്ബുകൾ പങ്കെടുക്കുന്ന ഫുട്ബാൾ മത്സരവും ഉണ്ടായിരിക്കുമെന്ന് ഷാൻഫാരി അറിയിച്ചു.