കേരളത്തിൽ മികച്ച വിജയം നേടുമെന്നും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാക്കുമെന്നും ഖർഗെ പറഞ്ഞു. തമിഴ്നാട്ടിലും കേരളത്തിലും മുന്നേറ്റം ഉണ്ടാക്കുമെന്നും ഖർ​ഗെ കൂട്ടിച്ചേർത്തു. 

ബെം​ഗളൂരു: കർണാടകയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം നിലവിൽ ചർച്ചകളിൽ ഇല്ലെന്ന് മല്ലികാർജുൻ ഖർഗെ. കർണാടകയിൽ നിലവിൽ ഒരു മുഖ്യമന്ത്രിയുണ്ട്. ചർച്ച ചെയ്യേണ്ട സാഹചര്യം വന്നാൽ അപ്പോൾ നോക്കാമെന്നും ഖർ​ഗെ പറഞ്ഞു. അത്തരം വിഷയമുയർന്നാൽ രാഹുലും സോണിയയും താനും ചേർന്ന് തീരുമാനമെടുക്കും. അന്തിമ തീരുമാനമെടുക്കുക സോണിയ ഗാന്ധി എന്നും ഖർഗെ വ്യക്തമാക്കി. കേരളത്തിൽ മികച്ച വിജയം നേടുമെന്നും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാക്കുമെന്നും ഖർഗെ പറഞ്ഞു. തമിഴ്നാട്ടിലും കേരളത്തിലും മുന്നേറ്റം ഉണ്ടാക്കുമെന്നും ഖർ​ഗെ കൂട്ടിച്ചേർത്തു.

Asianet News Live | Assembly Election 2026 | Kerala Breaking News | Malayalam News | HD Live News