ദില്ലിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ രക്ഷിക്കാനായത്.

ദില്ലിയിലെ ബുരാരിയിലാണ് നിര്‍ഭയ മോഡല്‍ ആക്രമണശ്രമം നടന്നത്. പെണ്‍കുട്ടിക്കും സുഹൃത്തിനും ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കൊണ്ടാണ് സാന്‍ട്രോ കാറിലെത്തിയ മൂന്നംഗ സംഘം ഇവരെ കാറില്‍ കയറ്റിയത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ അക്രമികള്‍ പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊബൈല്‍ കൈക്കലാക്കിയ ശേഷം കാറില്‍ നിന്നു പുറത്തേയ്‍ക്കു തള്ളി. തുടര്‍ന്ന് പെണ്‍കുട്ടിയുമായി സംഘം കടന്ന് കളയുകയായിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്ത് ഉടന്‍ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പൊലീസ് നടത്തിയ തെരച്ചിലിനൊടുവില്‍ വാഹനം പിന്തുടര്‍ന്നാണ് അക്രമികളെ കസ്റ്റഡിയിലെടുത്തത്., girl