സുഹൃത്തിനൊപ്പം സംഗീതം പഠിക്കാന്‍ പോയി തിരിച്ചു വരികയായിരുന്നു കല്‍ബുര്‍ഗി സായ്‍മന്ദിര്‍ പ്രദേശത്തെ ദേവകുമാര്‍ എന്ന പന്ത്രണ്ടുകാരന്‍. ഇതിനിടെ ഓട്ടോയിലെത്തിയ നാലു പേരടങ്ങിയ സംഘം ആശുപത്രിയിലേക്കുള്ള വഴി ചോദിക്കാനെന്ന വ്യാജേന കുട്ടിയെ ഓട്ടോയിലേക്ക് വിളിച്ചു കയറ്റിയ ശേഷം വാഹനം ഓടിച്ചു പോകുകയായിരുന്നു.

തുടര്‍ന്ന് ദേവകുമാറിന്‍റെ അച്ഛന്‍ രാജശേഖരയെ ഫോണില്‍ വിളിച്ച് മോചനദ്രവ്യമായി 20 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അച്ഛന്‍ പൊലീസിനെ സമീപിച്ചു. സംഘം ഫോണ്‍ ചെയ്യുന്നതിനനുസരിച്ച് പൊലീസ് ട്രാക്ക് ചെയ്യാന്‍ തുടങ്ങി. ഇതിനിടെ  നോട്ടുനിരോധനത്തിനു ശേഷം പുതിയ നോട്ടുകള്‍ നല്‍കാന്‍ കുട്ടിയുടെ അച്ഛനു നല്‍കാന്‍ പറ്റില്ലെന്നു മനസിലായ സംഘം പഴയനോട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ പണം നല്‍കുന്നതിനു മുമ്പേ സംഘം കര്‍ണാടക പൊലീസിന്‍റെ പിടിയിലായി.  ചെറിയ പരിക്കുകളോടെ കുട്ടിയെ രക്ഷപ്പെടുത്തി പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറി.

അറസ്റ്റിലായ പ്രതികളെല്ലാവരും ഇരുപതുവയസ്സിനുള്ളില്‍ പ്രായമുള്ളവരാണ്. കടം തീര്‍ക്കുന്നതിനും വിനോദയാത്രക്കുമുള്ള പണത്തിനായാണ് സംഘം കുട്ടിയെ തട്ടിതക്കൊണ്ടു പോയതെന്നാണ് പൊലീസ് പറയുന്നത്.