കൊല്ലം: ഇരുവൃക്കകളും തകരാറിലായി ജീവന്‍ നിലനിര്‍ത്താന്‍ സുമനസുകളുടെ സഹായം തേടി കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്രീകുമാരി. ഇരു വൃക്കകളും തകരറിലായ ഇവര്‍ പത്ത് വര്‍ഷമായി കിടപ്പിലാണ്. പത്ത് വര്‍ഷം മുന്‍പ് വന്ന ഒരു ചെറിയ പനിയില്‍ നിന്നാണ് തുടക്കം. ഇപ്പോള്‍ സഹിക്കാനാകാത്തെ വേദനയാല്‍ കഴിയുകയാണ് ശ്രീകുമാരി. ശരീരം നീരുവന്ന് തടിച്ചു. അതിനാല്‍ ഡയാലിസിസ് നടത്താനാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

ദ്രവരൂപത്തിലാണ് ആഹാരം. ഒരു കണ്ണിന്റെ കാഴ്ച ശക്തി കുറഞ്ഞു. വിശദമായി പരിശോധിച്ചപ്പോള്‍ വൃക്കകള്‍ തകരാറിലായെന്ന് മനസിലായി. നിരവധി ഡോക്ടര്‍മാരെ കാണിച്ചെങ്കിലും ശരീരത്തിന്റെ പ്രത്യേക അവസ്ഥ കാരണം ഡയാലിസിസ് ചെയ്യാന്‍ സാധിക്കില്ല. മാസം ഇരുപതിനായിരം രൂപയുടെ മരുന്ന് വേണം. മീറ്റര്‍ കമ്പനിയില്‍് നിന്നും വിരമിച്ച ഭര്‍ത്താവ് സുദര്‍ശനന് കിട്ടുന്ന പ്രതിമാസ പെന്‍ഷന്‍ 420 രൂപയാണ്. 

ശ്രീകുമാരിയെ പരിചരിക്കേണ്ടതിനാല്‍ ഇദ്ദേഹത്തിന് മറ്റ് ജോലിക്ക് പോകാന്‍ ആകുന്നില്ല. പണമില്ലാത്തതിനാല്‍ കഴിഞ്ഞ മാസം എടുക്കേണ്ട രണ്ട് കുത്തിവെയ്പ്പ് എടുത്തില്ല. നാട്ടുകാരാണ് ദിവസവും ഇവര്‍ക്ക് ഭക്ഷണമെത്തിക്കുന്നത്. ശ്രീകപമാരിയമ്മയുടെ തുടര്‍ ചികത്സയ്ക്ക് സുമനസുകളുടെ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് സുദര്‍ശനന്‍. ശ്രീകുമാരിയമ്മയുടെ പേരില്‍ ഫെഡറല്‍ ബാങ്കില്‍ ആരംഭിച്ച അക്കൗണ്ട് ഡീറ്റയില്‍സ്.

ശ്രീകുമാരി
ഫെഡറല്‍ ബാങ്ക്
കടവൂര്‍ ശാഖ
IFSC CODE FDRL 0001761
ACCOUNT NUMBER : 14590100034374