വൃക്കരോഗത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച മുതല്‍ ഡയാലിസിസ് ചെയ്ത് വരികയായിരുന്നു ഇയാള്‍

നാസിക്ക്: ചികിത്സ തേടിയിരുന്ന ആശുപത്രിയുടെ മൂന്നാംനിലയില്‍ നിന്നും ചാടി മദ്ധ്യവയസ്കന്‍ ആത്മഹത്യ ചെയ്തു. നാസിക്കിലെ ശ്രീറാം നഗറിലെ താമസക്കാരനായ ജവഹര്‍ലാല്‍ രാമകിഷന്‍ ഗുപ്തയാണ് ആത്മഹത്യ ചെയ്തത്. 

വൃക്കരോഗത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച മുതല്‍ ഡയാലിസിസ് ചെയ്ത് വരികയായിരുന്നു രാമകിഷന്‍. സാമ്പത്തികമായി ബുദ്ധിമുട്ടുകളുണ്ടായിരുന്ന രാമകിഷന്‍ അസുഖത്തെ തുടര്‍ന്ന് വിഷാദത്തിലായിരുന്നു.