കിഫ്ബി വഴിയുളള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആദ്യ കരാറുകൾ ഒപ്പിട്ടു. 3800 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾക്കാണ് കരാർ ഒപ്പിട്ടത്. അംഗീകാരം ലഭിച്ച പദ്ധതികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഓൺലൈനായി പണം അനുവദിക്കും.
വൻകിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ധനസമാഹരണത്തിനായി ധനമന്ത്രി ഡോ.തോമസ് ഐസകിന്റെ സ്വപ്ന പദ്ധതിയായിരുന്നു കിഫ്ബി. വിമർശനവും അഭിനന്ദനങ്ങളും ഒരുപോലെ കേട്ട പ്രഖ്യാപനം. ആദ്യ സെറ്റ് കരാറുകളുകളിൽ ഒപ്പിട്ട് പ്രഖ്യാപിത ലക്ഷ്യത്തിലേക്കുളള യാത്രയ്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് കിഫ്ബി. വകുപ്പുകളുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ എംഡി മാർ,വകുപ്പ് സെക്രട്ടറിമാർ കിഫ്ബി സിഇഒ എന്നിവരാണ് കരാറിലൊപ്പിട്ടത്. ആകെ 3816 കോടി രൂപയുടെ പ്രവൃത്തികൾക്ക് ധാരണയായി. ജല വിഭവ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനുമാണ് ഏറ്റവുമധികം അടങ്കലുളള പദ്ധതികൾ. യഥാക്രമം 1257 കോടിയും 1093 കോടി രൂപയും. വിശദമായ പദ്ധതി റിപ്പോർട്ടുകൾ തയ്യാറാക്കലാണ് അടുത്ത ഘട്ടം. ഇതിനായി അതത് വകുപ്പുകൾക്ക് സ്വന്തം ഉദ്യോഗസ്ഥരെ നിയോഗിക്കാം. കൺസൾട്ടന്റുമാരെ നിയോഗിക്കുന്നുണ്ടെങ്കിൽ ഇതിന്റെ ചെലവ് ധനവകുപ്പ് വഹിക്കും. വിശദമായ പദ്ധതിറിപ്പോർട്ടുകൾ സമർപ്പിച്ചാൽ അവലോകനം നടത്തി കിഫ്ബിഅംഗീകാരം നൽകും. പദ്ധതികൾ തീരുന്ന മുറയ്ക്ക് പണം നൽകും. നിലവിൽ 8000 കോടി രൂപയുടെ പദ്ധതികൾ അവസാന വട്ട മിനുക്കുപണിയിലാണെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ സാന്പത്തിക വർഷം ഏതാണ്ട് 40,000 കോടി രൂപയുട പദ്ധതികൾക്ക് തുടക്കമിടാനാണ് ധനവകുപ്പിന്റെ ലക്ഷ്യം.
കിഫ്ബി വഴിയുളള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആദ്യ കരാറുകൾ ഒപ്പിട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
