ദക്ഷിണ കൊറിയയിലെ മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മ 'കേരളൈറ്റ്സ് ഇന്‍ കൊറിയ'യുടെ സംഗമം നടന്നു. ബോംബെ ഗ്രില്‍ റസ്റ്റൊറന്റില്‍ നടന്ന സംഗമത്തില്‍ കൂട്ടായ്മയിലുള്ള 260ഓളം പേര്‍ പങ്കെടുത്തു.

കൊറിയയിലെ ബുസാന്‍ മുതല്‍ സോള്‍ വരെയുള്ള സ്ഥലങ്ങളിലെ മലയാളികളുടെ കൂട്ടായ്മയാണ് 'കേരളൈറ്റ്സ് ഇന്‍ കൊറിയ'. ധനശ്രീ സുജിത്ത് ആണു ഗ്രൂപ്പ് അഡ്മിന്‍.