കൊല്ലം: കൊട്ടാരക്കര ചെങ്ങമനാട് യുവാവിനെ കാമുകിയുടെ അമ്മയും സഹോദരനും ചേർന്ന് കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. 11 മണിയോടെ ആണ് സംഭവം. പരിക്കേറ്റ പോൾ മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ മകൾ പോളിനൊപ്പം ബൈക്കിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ട സൂസൻ, മകൻ അഭയിനെയും കൂട്ടി ഇരുവരെയും പിന്തുടരുകയായിരുന്നു.
പെൺകുട്ടിയെ ഇറക്കിയ ശേഷം പോൾ തിരികെ വരുമ്പോള്‍ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. പുനലൂർ സ്വദേശികളായ അമ്മയെയും മകനെയും നാട്ടുകാരാണ് പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്.
