ട്രംപും കിം ജോങ് ഉന്നും  നിർണായക കരാറുകളിൽ ഒപ്പ് വച്ചു

സിംഗപ്പൂര്‍: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വടക്കൻ കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച പൂര്‍ത്തിയായി. ഒരു ഹസ്തദാനത്തോടെ ആരംഭിച്ച കൂടിക്കാഴ്ച മൂന്നുമണിക്കൂര്‍ നീണ്ടിരുന്നു. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കാപെല്ലോ ഹോട്ടലിലാണ് ചരിത്ര കൂടിക്കാഴ്ച നടന്നത്. 

കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടു. ഈ സമയത്ത് ചില രേഖകളില്‍ ഇരുവരും ഒപ്പ് വച്ചു. ലോകം മാറ്റത്തിന് സാക്ഷിയാകുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. 

ഭൂതകാലം മറക്കുമെന്നും നേരത്തെ ഇരുവരും വ്യക്തമാക്കി. ഇതൊരു മാറ്റത്തിന്റെ തുടക്കമാണെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചര്‍ച്ച വിജയകരമെന്നാണ് വിലയിരുത്തല്‍.