ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ പുനരധിവസിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും മുഖ്യന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെങ്ങന്നൂരിലേയും തൃശൂരിലേയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
കൊച്ചി:ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ അവശ്യസാധനങ്ങളുടെ കിറ്റ് നല്‍കും. അരിയും വസ്ത്രങ്ങളും ടൂത്ത് ബ്രഷും അടക്കം 22 വസ്തുക്കളാണ് കിറ്റിലുള്ളത്. ഇതു സംബന്ധിച്ച് ഉത്തരവ് റവന്യു സെക്രട്ടറി പി.എച്ച് കുര്യന്‍ ഉത്തരവ് ഇറക്കി.
അതേസമയം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ പുനരധിവസിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും മുഖ്യന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെങ്ങന്നൂരിലേയും തൃശൂരിലേയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
