കീഴാറ്റൂരിൽ സിപിഎം കത്തിച്ച സമരപന്തൽ വയൽക്കിളികള്‍ പുനഃസ്ഥാപിച്ചു

First Published 25, Mar 2018, 6:27 PM IST
kizhattur second strike followup
Highlights
  • കിഴാറ്റൂർ വയലിൽ തന്നെ പന്തൽ പുനഃസ്ഥാപിച്ച വയൽകിളികൾ രണ്ടാം ഘട്ട സമരം തുടങ്ങി. 

കീഴാറ്റൂര്‍: കീഴാറ്റൂരിൽ സിപിഎം കത്തിച്ച സമരപന്തൽ ബഹുജന മാർച്ചിന്റെ അകമ്പടിയോടെ പുനഃസ്ഥാപിച്ച് വയൽക്കിളികളുടെ മറുപടി. കിഴാറ്റൂർ വയലിൽ തന്നെ പന്തൽ പുനഃസ്ഥാപിച്ച വയൽകിളികൾ രണ്ടാം ഘട്ട സമരം തുടങ്ങി. സർക്കാർ തീരുമാനം അറിഞ്ഞ ശേഷം സമരം സംസ്ഥാന വ്യാപകമാക്കാനാണ് വയൽകിളികൾ ഒരുങ്ങുന്നത്. ബൈപ്പാസിന്റെ കാര്യത്തിൽ സർക്കാർ ബദൽ മാർഗം തേടണമെന്നു വി.എം സുധീരൻ പറഞ്ഞപ്പോൾ കിഴാറ്റൂർ സന്ദർശിച്ച യു.ഡി.എഫ് സംഘം നിലപാട് പിന്നീട പ്രഖ്യാപിക്കുമെന്നറിയിച്ച് മടങ്ങി.

കീഴാറ്റൂര്‍ പാടത്ത് വന്‍പ്രതിഷേധ യോഗമ്രാണ് നടന്നത്.  സമരസമിതി നേതാവ് നമ്പ്രാടത്ത് ജാനകിയമ്മ ഉദ്ഘാടനം ചെയ്തു.  വയല്‍ക്കിളികളുടെ മാര്‍ച്ചില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. സമര പ്രഖ്യാപന യോഗത്തില്‍ നിരവധി പൊതുപ്രവര്‍ത്തകരും പങ്കെടുത്തു. തളിപ്പറമ്പ് ടൗണില്‍ നിന്ന് കീഴാറ്റൂര്‍ പാടം വരെയായിരുന്നു മാര്‍ച്ച്. മാര്‍ച്ചില്‍ വന്‍ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്.  നിരവധി രാഷ്ട്രീയ നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുത്തു.

നടന്‍ സുരേഷ് ഗോപി, നേതാക്കളായ വിഎം സുധീരന്‍, പിസി ജോര്‍ജ്ജ്, അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ തുടങ്ങി നിരവധി രാഷ്ട്രീയ സാംസ്കാരിക പ്രമുഖര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. സിപിഎം തീയിട്ട് നശിപ്പിച്ച സമരപന്തൽ കീഴാറ്റൂർ പാടത്ത് വയൽക്കിളികൾ ഇന്ന് വീണ്ടും ഉയർത്തി. വയൽക്കിളികൾക്ക് പിന്തുണയുമായി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നും പരിസ്ഥിതി പ്രവർത്തകർ കീഴാറ്റൂരിലെത്തി. വയൽക്കിളികളുടെ സമരത്തിന് ബദലായി സിപിഎമ്മിന്‍റെ നാടുകാവൽ സമരവും തുടരുന്നു. കേരളം കീഴാറ്റുരിലേക്കെന്ന പേരിൽ പരിസ്ഥിത പ്രവർത്തകരും സമരത്തോട് അനുഭാവമുള്ളവരും ചേർന്ന് വലിയ ബഹുജന കൂട്ടായ്മ കീഴാറ്റൂരിൽ എത്തി.  

loader