അധികാരികള്‍ അനുവദിച്ചാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുമെന്ന് കെ.ജെ. യേശുദാസ്

First Published 2, Apr 2018, 6:11 PM IST
KJ Yesudas response on Guruvayoor temple visit
Highlights
  • തനിക്ക് മാത്രമായി പ്രത്യേക ഇളവ് ആവശ്യമില്ല
     

തൃശൂര്‍: അധികാരികള്‍ അനുവദിച്ചാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുമെന്ന് ഗായകൻ യേശുദാസ്. തനിക്ക് മാത്രമായി പ്രത്യേക ഇളവ് ആവശ്യമില്ല. എല്ലാ വിശ്വാസികളായ അഹിന്ദുക്കള്‍ക്കും കയറാനാകുന്ന സാഹചര്യമുണ്ടെങ്കിലേ ക്ഷേത്രത്തില്‍ പ്രവേശിക്കൂവെന്നും യേശുദാസ്  വ്യക്തമാക്കി. തൃശൂരില്‍ ശങ്കരപത്മം പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു യേശുദാസ്.

loader