കോഴിക്കോട്: തനിക്കും എൻ വേണു ഉൾപ്പടെയുള്ള മറ്റ് ആര്‍എംപി നേതാക്കൾക്കും വധഭീഷണിയെന്ന് കെ.കെ രമ. സിപിഎമ്മാണ് ഭീഷണിക്ക് പിന്നിൽ. പൊലീസിൽ നിന്ന് നീതി കിട്ടില്ലെന്നും, ജനാധിപത്യ കേരളം പ്രതികരിക്കണമെന്നും കെ.കെ.രമ പ്രസ്താവനയില്‍ പറഞ്ഞു. ഒഞ്ചിയത്ത് ആര്‍എംപി നേതാവ് എന്‍. വേണുവിനെ അപായപ്പെടുത്താനുള്ള സിപിഎം ക്രിമിനുലകള്‍ നടത്തിയ ജനാധിപത്യ സമൂഹം ഇടപെടണമെന്ന് കെകെ രമ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ എതാനും ദിവസങ്ങളായി തുടർച്ചയായ ആക്രമണ പരമ്പരകളാണ് സിപിഎം അഴിച്ചുവിട്ടത്. സർവകക്ഷി യോഗം സമാധാനം സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടും സിപിഎം ആക്രമണങ്ങൾ തുടരുകയായിരുന്നുവെന്നും ആര്‍എംപി ആരോപിച്ചു. ടിപിയെ കൊലപ്പെടുത്തിയതിന് സമാനമായ സാഹചര്യമാണ് സിപിഎം ഇപ്പോൾ ഒഞ്ചിയത്ത് സൃഷ്ടിക്കുന്നത്.

നിരവധി ആര്‍എംപി പ്രവർത്തകർക്കും വീടുകൾക്കും ഓഫീസുകൾക്കും നേരെ ആക്രമണങ്ങൾ തുടരുകയാണ്. ജനാധിപത്യ അവകാശങ്ങൾ സാധ്യമാക്കാനും സ്വതന്ത്ര പ്രവർത്തനം ഉറപ്പുവരുത്താനും കേരളത്തിന്റെ ജനാധിപത്യ സമൂഹം അടിയന്തിരമായി ഇടപെടണമെന്ന് കെ.കെ രമ പ്രസ്താവനയില്‍ പറ‌ഞ്ഞു.