കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധശ്രമ കേസിലെ ഗുഢാലോചനയില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നുവെന്ന് കെ.കെ.രമ. സര്‍ക്കാരിലെ ഉന്നതര്‍ കുടുങ്ങും എന്നത് കൊണ്ടാണ് സിബിഐ അന്വേഷണത്തെ ഭയക്കുന്നത്. സിബിഐ അന്വേഷണമെന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും കെ.കെ രമ പ്രതികരിച്ചു.

ടി.പി കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം നടത്തി. ചോമ്പാല പോലീസ് 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്താനായില്ല. ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.

അതേസമയം, ടി.പി കേസിലെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം 14ലേക്ക് മാറ്റി. ടി.പി വധശ്രമ ഗൂഢാലോചന അന്വേഷിക്കണമെന്ന രമയുടെ ഹര്‍ജിയാണ് മാറ്റിയത്.