തിരുവനന്തപുരം: ചാര കേസിന്‍റെ മുഖ്യ സൂത്രധാരൻ ഉമ്മൻ ചാണ്ടി തന്നെയെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ.കെ.രാമചന്ദ്രൻ മാസ്റ്റർ. ചാര കേസ്സിലൂടെ കെ.കരുണാകരനെ താഴെ ഇറക്കിയ ഉമ്മൻ ചാണ്ടി എ.കെ. ആന്റണിക്കെതിരെയും ഗൂഡാലോചന നടത്തിയിട്ടുണ്ട് .അധികാര രാഷ്ട്രീയം കയ്യാളാൻ ഉമ്മൻ ചാണ്ടി എന്തും ചെയ്യും കെ.കെ.രാമചന്ദ്രൻ .ചാര കേസിന്റെ ഗൂഡാലോചനയെ കുറിച്ച് അറിയില്ലായിരുന്നു
എന്നാൽ അക്കാലത്ത് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന കരുണാകര വിരുദ്ധ പ്രചാരണങ്ങളിൽ അറിയാതെ പങ്കാളിയായിട്ടുണ്ട്. ഇതിൽ ഇന്ന് ദുഃഖം തോന്നുന്നു. ചാര കേസിൽ ഉമ്മൻ ചാണ്ടി കുടുക്കിയതിനെ കുറിച്ച് ഏറെ വേദനയോടെ കരുണാകരൻ തന്നോട് സംസാരിച്ചിരുന്നെന്നും കെ.കെ. രാമചന്ദ്രൻ
