ആശുപത്രിയിലെ നഴ്‌സുമാരുടേയും നഴ്‌സിംഗ് അസിസ്റ്റന്റുമാരുടേയും അറ്റന്റഡര്‍മാരുടേയും അടിയന്തര യോഗം ഇന്ന് മൂന്ന് മണിക്ക് വിളിച്ചുചേര്‍ത്തിട്ടുണ്ട്.

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയില്‍ നഴ്സിങ് അസിസ്റ്റന്റ്, രോഗിയുടെ കൈ പിടിച്ചുഞെരിച്ച സംഭവത്തില്‍ ഇന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ രോഗിയുടെ വീട് സന്ദര്‍ശിക്കും. അഞ്ചല്‍ പുനലൂര്‍ വിളക്കുപാറ ഇളവറാംകുഴി ചരുവിള പുത്തന്‍ വീട് സ്വദേശിയുമായ വാസുവിന്റെ വീട്ടില്‍ ഇന്ന് രാവിലെ 11.30 ഓടെ മന്ത്രി എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

ആശുപത്രിയിലെ നഴ്‌സുമാരുടേയും നഴ്‌സിംഗ് അസിസ്റ്റന്റുമാരുടേയും അറ്റന്റഡര്‍മാരുടേയും അടിയന്തര യോഗം ഇന്ന് മൂന്ന് മണിക്ക് വിളിച്ചുചേര്‍ത്തിട്ടുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് യോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇത്തരമൊരു യോഗം അപൂര്‍വമായാണ് നടക്കുന്നത്.