ഉറുഗ്വയോട് തോറ്റ് റൊണാള്‍ഡോയും സംഘവും ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു
ലണ്ടന്: ലോകകപ്പ് ഫുട്ബോളിന്റെ ആവേശമാണ് ലോകമാകെ അലയടിക്കുന്നത്. അതിനിടയിലാണ് ഇംഗ്ലിഷ് മണ്ണില് ഇന്ത്യ ടി ട്വന്റിയില് ചരിത്ര വിജയം കുറിച്ചത്. കെ എല് രാഹുലിന്റെ തകര്പ്പന് സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെതിരെ അവരുടെ മണ്ണില് ഇന്ത്യയ്ക്ക് ആദ്യ വിജയം സമ്മാനിച്ചത്. സെഞ്ചുറിക്കും വിജയത്തിനും ശേഷമുള്ള രാഹുലിന്റെയും ടീം ഇന്ത്യയുടെയും ആഘോഷമാണ് ഇപ്പോള് ചര്ച്ചയാകുന്നത്.
പോര്ച്ചുഗല് നായകന് ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ വിജയാഹ്ലാദത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു രാഹുലും വിരാട് കോലിയും ചേര്ന്നുള്ള ആഘോഷം. കഴിഞ്ഞ ദിവസം ഉറുഗ്വയോട് തോറ്റ് റൊണാള്ഡോയും സംഘവും ലോകകപ്പില് നിന്ന് പുറത്തായിരുന്നു. കോലിയും രാഹുലം ക്രിസ്റ്റ്യാനോയെ ഏറെ ഇഷ്ടപെടുന്നവരാണ്.
ക്രിസ്റ്റ്യാനോയ്ക്കുള്ള സമ്മാനം എന്ന നിലയിലാണ് ഈ ആഘോഷം ഇപ്പോള് ചര്ച്ചയാകുന്നത്. ക്രിസ്റ്റ്യാനോ തങ്ങളെ പ്രചോദിപ്പിക്കുന്ന താരമാണെന്നാണ് സെലബ്രേഷനെക്കുറിച്ചുള്ള ചോദ്യത്തോട് രാഹുല് മറുപടി നല്കിയത്. ഇത് വ്യക്തമാക്കുന്ന വീഡിയോ ബിസിസിഐ തന്നെ പുറത്തുവിട്ടിട്ടുണ്ട്.
