കോട്ടയം: യുഡിഎഫ് വിടാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കെ.എം. മാണി. ഒറ്റയ്ക്കു നിന്നു കരുത്തു തെളിയിച്ച പാര്‍ട്ടിയാണു കേരള കോണ്‍ഗ്രസെന്നും ഏതു പ്രതിസന്ധിയെയും മറികടക്കാന്‍ കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളോട് ആരു സംസാരിക്കാന്‍ വരുന്നെങ്കിലും സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ ഒരു തീരുമാനമെടുത്തിട്ടുണ്ട്. അതില്‍ മധ്യസ്ഥത നിന്നതുകൊണ്ടു കാര്യമില്ല.

മുന്നണി വിടുമ്പോള്‍ എതിര്‍പ്പുണ്ടാകുമെന്നും, മിത്രങ്ങള്‍ പലരും ശത്രുക്കളാകുമെന്നും അറിഞ്ഞുകൊണ്ടുതന്നെ ഏതു പ്രതിസന്ധിയേയും നേരിടത്തക്കവിധമാണു ഞങ്ങള്‍ ഇറങ്ങുന്നത്. ഞങ്ങള്‍ക്കു കൂട്ടുകാര്‍ ആരുമില്ല. എല്ലാവരും കൈവെടിഞ്ഞെന്നുവരും. ഒറ്റയ്ക്കു കേരള രാഷ്ട്രീയത്തില്‍ ശക്തി തെളിയിച്ച പാര്‍ട്ടിയാണു കേരള കോണ്‍ഗ്രസെന്നും കെ.എം. മാണി പറഞ്ഞു.