മാണിയുടെ പിന്തുണയില്‍ അനിശ്ചിതത്വം നിലനിന്നപ്പോള്‍ തന്നെ ആര്‍ജവത്തോടെ നിലപാട് പറഞ്ഞ സി.പി.എം നേതാവ് വി.എസ് മാത്രമാണ്.

ചെങ്ങന്നൂരില്‍ മാണിയുടെ തീരുമാനം വരാനിരിക്കെ എല്‍ഡിഎഫ് നേതാക്കള്‍ ആശയക്കുഴപ്പത്തില്‍. തെരഞ്ഞെടുപ്പിലെ കണക്ക് അറിയാവുന്നവര്‍ മാണിയെ അവഗണിക്കില്ലന്ന് എം.എം മണി പറഞ്ഞപ്പോള്‍, മാണി ഒപ്പമില്ലെങ്കിലും വന്‍ ഭൂരിപക്ഷത്തില്‍ ജയി‌ക്കുമെന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം. അതേസമയം കരുതലോടെയാണ് യു.ഡി.എഫ് ചുവടുകള്‍

Add Asianetnews as a Preferred SourcegooglePreferred

മാണിയുടെ പിന്തുണയില്‍ അനിശ്ചിതത്വം നിലനിന്നപ്പോള്‍ തന്നെ ആര്‍ജവത്തോടെ നിലപാട് പറഞ്ഞ സി.പി.എം നേതാവ് വി.എസ് മാത്രമാണ്. കേരള കോണ്‍ഗ്രസ് തീരുമാനം വരാന്‍ മണികേകൂറുകള്‍ മാത്രം ശേഷിക്കെ മാണിയെ പിണക്കാതെ വി.എസിന്റെ നിലപാട് തള്ളുകയാണ് മന്ത്രി എം.എം മണി. മാണിയെ വില കുറച്ചു കാണുന്നില്ലെങ്കിലും ചാഞ്ചാടി നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് എമ്മില്‍ പ്രതീക്ഷ നഷ്‌ടപ്പെടുന്നുവെന്ന സൂചനയാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പ്രധാന ചുമതലക്കാരന്‍ എം.വി ഗോവിന്ദന്‍ നല്‍കുന്നത്. കേരള കോണ്‍ഗ്രസ് എം പിന്തുണയില്‍ യു.ഡി.എഫ് ആത്മവിശ്വാസത്തിലാണ്. .പ്രകോപനമൊന്നുമില്ലാതെ കരുതലോടെയാണ് യുഡിഎഫിന്റെ നീക്കങ്ങളും.