കെ എം മാണി ജൂനിയർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നു സ്ഥാനാർത്ഥികൾക്കൊപ്പം വീടുകൾ കയറി പ്രചരണം
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്‍റെ സ്റ്റാർ ക്യാമ്പെയിനറാവുകയാണ് ജോസ് കെ മാണിയുടെ മകൻ കെ എം മാണി ജൂനിയർ. വിവിധയിടങ്ങളിൽ സ്ഥാനാർത്ഥികൾക്കൊപ്പം വീടുകൾ കയറിയാണ് കെ എം മാണി ജൂനിയറിന്‍റെ പ്രചരണം. കെ എം മാണി ജൂനിയർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നെന്ന ചർച്ചകൾക്കിടയിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ മുഴുവൻ സമയ സാന്നിധ്യം
പേരിൽ മാത്രമല്ല, പ്രവർത്തനത്തിലും കെ എം മാണി സ്റ്റൈൽ. ആളുകളോട് നേരിട്ട് ഇടപെടുന്ന ജോസ് കെ. മാണിയുടെ ശൈലി വിമർശനം നേരിടുമ്പോഴാണ് മകൻ കെ എം മാണി ജൂനിയർ ഓടി നടന്ന് വീട് കയറി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾമത്സരിക്കുന്നിടങ്ങളിലാണ് പ്രധാന പ്രചരണം ബെംഗളൂരുവിലെ ജോലി ഉപേക്ഷിച്ചാണ് കെ എം മാണി ജൂനിയർ നാട്ടിലെ മുഴുവൻസമയ പ്രചരണത്തിനെത്തിയത്. കെ എം
കേരള കോൺഗ്രസ് എം നേതാക്കൾ കെ എം മാണി ജൂനിയറിന് ഒപ്പമുണ്ട്.കുറച്ച് നാളുകളായി യൂത്ത് ഫ്രണ്ട് പ്രവർത്തനത്തിലും മുൻ നിരയിലുണ്ട് കുഞ്ഞുമാണി. നിയമസഭ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ കൈവിട്ട പാലയിൽ കെ എം മാണിയുടെ പിന്മുറക്കാരാനാകാൻ കെ എം മാണി ജൂനിയർ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്ന കേരള കോൺഗ്രസുകാരുമുണ്ട്



