കോട്ടയം: പാർട്ടിയെ പിളർത്താൻ ആരും നോക്കേണ്ടതില്ലെന്ന് കേരളാ കോൺഗ്രസ് നേതാവ് കെ എം മാണി. ഇടത് മുന്നണിയിലേക്ക് പോകുന്നത് ആലോചിച്ചിട്ട് പോലുമില്ലെന്ന് മാണി വിശദീകരിച്ചു എന്നാൽ കോട്ടയത്തേത് പ്രാദേശസഖ്യം മാത്രമാണെന്ന എ കെ ആന്‍റണി പ്രതികരിച്ചു.

പാർട്ടിയിൽ ചില പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കി പരസ്യമായി രംഗത്തെത്തിയ പിജെ ജോസഫിനെയും മോൻസ് ജോസഫിനെയും അനുനയിപ്പിക്കാനാണ് കെ എം മാണിയുടെ ശ്രമം. നാള പാർലമെന്ററിപാർട്ടി യോഗം ചേരാനിരിക്കെയാണ് കേരളകോൺഗ്രസ് ഒരിക്കലും ഇടത്മുന്നണിയിലേക്ക് പോകുമെന്ന് പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി കെ എം മാണി രംഗത്തെത്തിയത്. 

പ്രദേശകനീക്കുപോക്ക് മാത്രമാണെന്ന മുഖ്യമന്ത്രിയുടേയും കോടിയേരി ബാലകൃഷ്ണന്റെയും പ്രസ്താവനയുടെ ചുവട് പിടിച്ചാണ് മാണിയും കോട്ടയം സഖ്യത്തെ ന്യായീകരിച്ചത്. ജോസഫ് വിഭാഗത്തെ പിളർത്താനുള്ള കോൺഗ്രസ് നീക്കത്തിനും മാണി മുന്നറിയിപ്പ് നൽകി.

കോട്ടയത്ത് കേരളകോൺഗ്രസ് വിശ്വാസവഞ്ചന കാണിച്ചുവെന്ന് ഉമ്മൻചാണ്ടി ഉൾപ്പടെ കോൺഗ്രസ് നേതാക്കൾ ശക്തമായ നിലപാട് സ്വീകരിക്കുമ്പോൾ സഖ്യംപ്രദേശകിമാണെന്ന് വിശദീകരിച്ച് രംഗം തണിപ്പിക്കാനാണ് എ കെ ആൻറണി ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം മാണിയുടെ പാലായിലെ വസതിയിൽ ചേർന്ന യോഗത്തിൽ നിന്ന് വിട്ടുനിന്ന ജോസഫ് വിഭാഗം നാളത്തെ പാർലമെന്‍ററി പാർട്ടിയോഗത്തിൽ എടുക്കുന്ന നിലപാട് നിർണ്ണായകമാകും.