Asianet News MalayalamAsianet News Malayalam

കെ.എന്‍.എ. ഖാദര്‍ വേങ്ങരയില്‍ ലീഗ് സ്ഥാനാര്‍ത്ഥി; പാണക്കാട് നാടകീയ രംഗങ്ങള്‍

KNA Khader vengara muslim league candidate
Author
First Published Sep 18, 2017, 11:00 AM IST

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കെ.എന്‍.എ ഖാദര്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി. പാണക്കാട് ചേര്‍ന്ന ലീഗ് പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. നാടകീയമായായിരുന്നു പ്രഖ്യാപനം. അവസാന നിമിഷം വരെ സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ട പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്ഥന്‍ കെ.യു, ലത്തീഫിന് പാര്‍ട്ടി ഔദ്യോഗിക ചുമതല നല്‍കി. ലത്തീഫിനെ മലപ്പുറം ജില്ലാ  സെക്രട്ടറിയാക്കി.

നാടകീയ രംഗങ്ങളാണ് ഇന്ന് പാണക്കാട് അരങ്ങേറിയത്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്ഥനായ അഡ്വ. യു.എ ലത്തീഫിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്നായിരുന്നു അവാസന നിമിഷം വരെയുള്ള ധാരണ. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുള്‍വഹാബ്, സാദിഖലി ശിഹാബ് തങ്ങള്, കെ.പി.എ മജീദ് എന്നീ ആറംഗ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിമ് ശേഷം ഖാദറിനെ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി തീരുമാനിച്ചത്.

ലത്തീഫിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ നേരത്തെ കെ.എന്‍.എ. ഖാദര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. രാവിലെ പാണക്കാട് ശിഹാബ് തങ്ങളെകണ്ട് ഖാദര്‍ തന്റെ പ്രതിഷേധമറിയിച്ചിരുന്നു. ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെ.പി.എ മജീദും കെ.എന്‍.എ ഖാദറിന്റെയും പേരാണ് തുടക്കം മുതല്‍ ഉയര്‍ന്ന് കേട്ടിരുന്നത്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കെ.പി.എ മജീദ് പാണക്കാട് തങ്ങളെ അറിയിച്ചതോടെ സ്ഥാനാര്ത്ഥി ലിസ്റ്റില്‍ കെ.എന്‍.എ ഖാദരും യു.എ ലത്തീഫും എന്ന രണ്ടുപേരായി ചുരുങ്ങിയിരുന്നു. 

കെ.പി.എ മജീദിനും കെ.എന്‍.എ ഖാദറിനുമെതിരെയുള്ള യുവനേതാക്കളുടെ പ്രതിഷേധത്തെതുടര്‍ന്ന് കുഞ്ഞാലിക്കുട്ടി യു.എ.ലത്തീഫിന്റെ പേര് നിര്‍ദ്ദേശിച്ചു. എന്നാല്‍ അവസാന ഘട്ടത്തില്‍ യുഎന്‍എ ഖാദറിനെ തന്നെ സ്ഥാനാര്‍ത്ഥിയി പ്രഖ്യാപിക്കുകയായിരുന്നു. പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ പിന്നെ അതില്‍ മാറ്റമില്ലെന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.