കിഫ്ബിയിൽ നിന്ന് അനുവദിച്ച 385 കോടി രൂപ ഉപയോഗിച്ച് രണ്ട് വർഷത്തിനകം നിർമ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം
കൊച്ചി: കൊച്ചി ക്യാൻസർ സെന്ററിന് മുഖ്യമന്ത്രി ഞായറാഴ്ച്ച തറക്കലിടും. കിഫ്ബിയിൽ നിന്ന് അനുവദിച്ച 385 കോടി രൂപ ഉപയോഗിച്ച് രണ്ട് വർഷത്തിനകം നിർമ്മാണം പൂര്ത്തിയാക്കുകയാണ് ലക്ഷ്യം. അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ 400 കിടക്കകളോടു കൂടിയ ആശുപത്രി സമുച്ചയമാണ് വിഭാവനം ചെയ്യുന്നത്.
പദ്ധതി രൂപരേഖയ്ക്ക് സർക്കാർ അംഗീകാരം കിട്ടിയതോടെ നിർദ്ദിഷ്ട പ്രദേശത്ത് വഴി വെട്ടലും നിലമൊരുക്കലും വേഗത്തിലായി. ആദ്യഘട്ട ടെൻഡർ നടപടികൾക്കും തുടക്കമായി.അതേസമയം താത്കാലിക കെട്ടിടത്തിൽ തുടങ്ങിയ ചികിത്സ സൗകര്യങ്ങൾ വിപുലപ്പെടുത്താൻ ഒരുങ്ങുകയാണ് കൊച്ചി കാൻസർ സെന്റർ.കാൻസർ സെന്ററിനോട് ചേർന്നുള്ള കളമശ്ശേരി മെഡിക്കൽ കോളേജിലെ ആദ്യ ശസ്ത്രക്രിയ വിജയകരമായി.ഇതോടെ മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയറ്റർ കൂടുതൽ സമയം ലഭ്യമാക്കി ശസ്ത്രക്രിയകൾ നടത്താനാണ് ശ്രമം. നിലവിൽ ഉച്ചരെയുള്ള ഒപി വൈകീട്ട് 4.30 വരെയാക്കും.
