Asianet News MalayalamAsianet News Malayalam

കൊച്ചി മെട്രോ 2017ഏപ്രിലില്‍ പൂര്‍ത്തികരിക്കുമെന്ന് ഇ ശ്രീധരന്‍റെ ഉറപ്പ്

Kochi Metro
Author
Thiruvananthapuram, First Published Jun 14, 2016, 12:55 AM IST

കൊച്ചി മെട്രോ അടുത്ത വര്‍ഷം ഏപ്രിലില്‍ പൂര്‍ത്തികരിക്കുമെന്ന് ഇ ശ്രീധരന്‍റെ ഉറപ്പ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് ശ്രീധരന്‍ ഉറപ്പു നല്‍കിയത്. ലൈറ്റ് മെട്രോ സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്‍റെ പുരോഗതിക്കാകെ മുതല്‍ക്കൂട്ടാകുന്ന സാന്നിധ്യമാണ് ഇ ശ്രീധരന്‍റേതെന്നായിരുന്നു കൂടിക്കാഴ്ചക്കുശേഷം മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നവംബറില്‍ കൊച്ചി മെട്രോ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ പദ്ധതി നീണ്ടുപോകുമെന്നു വന്നതോടെ കെ എംആര്‍ എല്‍ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം ചേര്‍ന്നു. പദ്ധതി പുരോഗതി  നേരിട്ട് വിലയിരുത്തുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഡി എം ആര്‍ സി മുഖ്യ ഉപദേഷ്‌ടാവ് ഇ.ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയത്. അടുത്ത ഏപ്രിലില്‍ കൊച്ചി മെട്രോ പൂര്‍ത്തിയാക്കുമെന്ന് ശ്രീധരന്‍ മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി.

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചുമതലയേറ്റ ശേഷം ആദ്യമായിട്ടാണ് ഇ ശ്രീധരന്‍ കൂടിക്കാഴ്ച നടത്തുന്നത്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളുടെ കാര്യത്തില്‍ വിശദ റിപ്പോര്‍ട്ടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനുമായും ഇ.ശ്രീധരന്‍ കൂടിക്കാഴ്ച നടത്തി.

Follow Us:
Download App:
  • android
  • ios