കൊച്ചി മെട്രോയിൽ യാത്രക്കാരെ കയറ്റിയുള്ള സർവീസ് ട്രയലുകൾ തുടങ്ങി. ഇതുവരെ സിഗ്നനലിംഗ്, ഡിസ്പ്ലേ ബോർഡുകൾ തുടങ്ങിയ സംവിധാനങ്ങളാണ് പരീക്ഷണ വിധേയമാക്കിയതെങ്കിൽ ഇന്ന് യാത്രക്കാർക്കുള്ള സേവനകേന്ദ്രങ്ങൾ അടക്കമുള്ള കാര്യങ്ങൾ പരീക്ഷണയോട്ടത്തിൽ ഉൾപ്പെടുത്തി. കെഎംആർഎൽ ഡിഎംആർസി ജീവനക്കാരും കുടുംബാംഗങ്ങളുമാണ് യാത്രക്കാരായി പരീക്ഷണയോട്ടത്തിൽ പങ്കെടുത്തതെന്ന് കെഎംആർഎൽ അറിയിച്ചു. എന്നാൽ മെട്രോയിൽ യാത്ര ചെയ്യുന്ന ചിത്രങ്ങൾ ബിജെപി ജില്ലാനേതാക്കൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇവർക്ക് എങ്ങനെയാണ് മെട്രോയിൽ യാത്ര ചെയ്യാനുള്ള അവസരം കിട്ടിയതെന്ന് പരിശോധിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു.