കൊച്ചി: മെട്രോ നിര്‍മ്മാണം ഭാഗികമായി തടസ്സപ്പെട്ടു.ആലുവ മുട്ടം യാര്‍ഡിലും എച്ച്എംടി യാര്‍ഡിലും തൊഴിലാളികള്‍ പണിമുടക്കിയതാണ് കാരണം.കരാറുകരായ എല്‍ആന്‍ടി ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഇത്.ഇതോടെ മുട്ടം യാര്‍ഡിലെത്തിച്ച കോച്ചുകള്‍ പരീക്ഷണ ഓട്ടം നടത്തുന്നത് വൈകിയേക്കും.ശമ്പളം ഉടന്‍ കൊടുത്തുതീര്‍ക്കുമെന്ന് എല്‍ആന്‍ടി അറിയിച്ചു.