Asianet News MalayalamAsianet News Malayalam

1947ല്‍ ജനിച്ചവര്‍ക്ക് കൊച്ചി മെട്രോയുടെ അപ്രതീക്ഷിത സമ്മാനം

Kochi metro offers free journey who born in 1947
Author
Kochi, First Published Aug 14, 2017, 6:47 PM IST

കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 70 വയസായവര്‍ക്ക് അപ്രതീക്ഷിത സമ്മാനമൊരുക്കി കൊച്ചി മെട്രോ. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയ 1947ല്‍ ജനിച്ച എല്ലാവര്‍ക്കും ഒരാഴ്ചത്തെ സൗജന്യ യാത്രയാണ് കൊച്ചി മെട്രോ വാഗ്ദാനം ചെയ്യുന്നത്. ഓഗസ്റ്റ്‌ 15 മുതല്‍ 21 വരെയാണ് ഈ സൗജന്യം ലഭ്യമാകുകയെന്ന് കൊച്ചി മെട്രോയുടെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

1947-ലാണ് ജനിച്ചതെന്നു തെളിയിക്കുന്ന രേഖയുമായി വരുന്നവര്‍ക്കേ ഈ ഓഫര്‍ പ്രയോജനപ്പെടുത്താനാവൂ എന്നും മെട്രോ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചി മെട്രോ പ്രവര്‍ത്തനം ആരിഭിച്ചശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനമാണ് ഇത്തവണത്തേത്.

 

Follow Us:
Download App:
  • android
  • ios