അതിനാൽ മെട്രോയുടെ സേവനം സൗജന്യമായി നൽകുമെന്നും കൊച്ചി മെട്രോ അറിയിച്ചിട്ടുണ്ട്. 

കൊച്ചി: വെള്ളം കയറിയതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. കൊച്ചി മെട്രോ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം നാല് മണിയോടെ മെട്രോ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്.

വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാതിരിക്കാനാകില്ല. കഴിയും പോലെയെല്ലാം രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുകയാണ്. സാഹചര്യം മുന്‍നിര്‍ത്തി മെട്രോയുടെ സേവനം സൗജന്യമായി നൽകുമെന്നും കൊച്ചി മെട്രോ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.