മെട്രോ റയില്‍ സുരക്ഷാ കമ്മീഷണര്‍ കെ എ മനോഹരന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘമാണ് കൊച്ചിയിലെത്തിയത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുളള മെട്രോ പാതകളിലും മുട്ടം യാര്‍ഡിലും സംഘം പരിശോധന നടത്തി. മെട്രോ ട്രെയിനില്‍ സഞ്ചരിച്ച് ട്രെയിനിന്റെ ഭാരം വഹിക്കാനുളള ശേഷി അടക്കമുളള കാര്യങ്ങളും വിശദമായി പഠിച്ചു.ഓടുമ്പോള്‍ ട്രയിന്‍ പരിധിയിലേറെ ചാഞ്ചാകുന്നുണ്ടോയെന്നും പാതയില്‍ നിന്ന് ഏന്തെങ്കിലും ശബ്ദം കേള്‍ക്കുന്നുണ്ടോയെന്നും പലവട്ടം നിരീക്ഷിച്ചു.
ട്രയിനിന്റെ സുരക്ഷയിലും യാത്രാസുഖത്തിലും കമ്മീഷണര്‍ തൃപ്തി പ്രകടിപ്പിച്ചു. കൊച്ചി മെട്രോയുടെ യാത്രാസര്‍വ്വീസിന്റെ കാര്യത്തില്‍ ഏറ്റവും നിര്‍ണായകമായ അനുമതി നല്‍കുന്ന ഏജന്‍സിയാണ് മെട്രോ റയില്‍ സുരക്ഷാ കമ്മീഷന്‍. റയില്‍ സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ യാത്രാസര്‍വ്വീസിന് അനുമതി നല്‍കുക.പരിശോധനയുടെ ആദ്യ ഘട്ടമാണ് പൂര്‍ത്തിയായത്.യാത്രാസര്‍വ്വീസ് തുടങ്ങും മുമ്പ് പലവട്ടം ഇനിയും സംഘം പരിശോധനക്കെത്തും
