പഠനം നടത്തുന്നത് കേരള വോളന്‍ററി ഹെല്‍ത്ത് സര്‍വീസസ് യൂണിറ്റ്
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠനം ഇന്ന് തുടങ്ങും. പാലാരിവട്ടം മുതല് മുതല് കാക്കനാട് വരെയാണ് സ്ഥലമേറ്റെടുക്കേണ്ടത്. സാമൂഹിക പ്രത്യാഘാത പഠനം നടത്താൻ കോട്ടയത്തെ കേരള വോളന്ററി ഹെല്ത്ത് സര്വീസസ് യൂണിറ്റിനെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്
കൊച്ചി മെട്രോയുടെ ഫേസ്-1 ബി പദ്ധതിയിൽ ഉള്പ്പെട്ടതാണ് കലൂര് ജവഹര്ലാല് നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇന്ഫോപാര്ക്ക് വരെയുള്ള 11.2 കിലോമീറ്റര് ദൂരത്തിലുള്ള മെട്രോ നിര്മാണം. പദ്ധതിക്കായി ഇടപ്പള്ളി, വാഴക്കാല, കാക്കനാട് വില്ലേജ് ഓഫീസ് പരിധികളിൽ നിന്നാണ് സ്ഥലമേറ്റെടുക്കേണ്ടത്. സാമൂഹിക പ്രത്യാഘാത പഠനം നടത്താൻ കോട്ടയത്തെ കേരള വോളന്ററി ഹെല്ത്ത് സര്വീസസ് യൂണിറ്റിനെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവര് സ്ഥലം സന്ദര്ശിച്ച് വിവരങ്ങൾ ശേഖരിക്കും.
ഇതോടൊപ്പം തൃപ്പൂണിത്തുറ വരെയുള്ള ഒന്നാം ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പേട്ട മുതൽ എസ്എൻ ജംങ്ഷൻ വരെ സ്ഥലമേറ്റെടുപ്പ് തുടങ്ങി. മെട്രോ ഒരു കിലോമീറ്റർ കൂടി നീട്ടി തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷൻ വരെയാക്കാനുന്നതിന്റെ പ്രാഥിമിക സ്ഥലപരിശോധനയും പൂർത്തിയായിട്ടുണ്ട്. തൈക്കൂടം വരെയുള്ള മെട്രോ നിർമ്മാണം അടുത്ത വർഷം മെയ് മാസത്തിനുള്ളിലും പേട്ട വരെയുള്ള നിർമ്മാണം ഡിസംബറിനുള്ളിലും പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം.
