കൊച്ചി: മറ്റന്നാൾ മുതൽ സെപ്റ്റംബർ 3 വരെ കൊച്ചി മെട്രോ സർവീസുകൾ രണ്ട് മണിക്കൂർ വൈകിയേ തുടങ്ങൂ. രാവിലെ ആറ് മണിക്ക് തുടങ്ങാറുള്ള സർവീസുകൾ 8മണിക്കേ തുടങ്ങൂ എന്ന് കെഎംആർഎൽ അറിയിച്ചു. പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള പാതയ്ക്ക് പ്രവർത്തനാനുമതി ലഭിക്കുന്നതിനായുള്ള സിഗ്നലിംഗ് ട്രയലുകൾ നടത്തുന്നതിനാലാണ് ഇത്. ആലുവ മുതൽ മഹാരാജാസ് വരെയുള്ള മുഴുവൻ പാതയിലും ട്രെയിൻ ഓടിച്ചാകും ട്രയലുകൾ. അതിനാലാണ് സർവീസുകൾ വൈകി തുടങ്ങേണ്ട സാഹചര്യം ഉണ്ടായത്. ഒക്ടോബർ ആദ്യം തന്നെ മഹാരാജാസ് വരെ സർവീസ് നീട്ടാനാണ് കെഎംആർഎലിന്‍റെ ശ്രമം.