കൊച്ചി: കൊച്ചി മെട്രോ സോളാർ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവച്ചു . അൻവർ സാദത്ത് എംഎല്‍എയെ ചടങ്ങിന് വിളിക്കാത്തത് വിവാദമായിരുന്നു. എംഎല്‍എ മുഖ്യമന്ത്രിയെ പരാതി അറിയിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഉദ്ഘാടനച്ചടങ്ങില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഉദ്ഘാടനം ചടങ്ങായി നടത്താന്‍ തീരുമാനിച്ചിരുന്നില്ലെന്നാണ് കെഎംആര്‍എല്‍ നല്‍കുന്ന വിശദീകരണം. സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നു കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജ് അറിയിച്ചു.