ക്രിക്കറ്റ് മാച്ചിന് കൊച്ചി സ്റ്റേഡിയം വിട്ടുകൊടുത്ത തീരുമാനം പുനപരിശോധിക്കാമെന്ന് ജിസിഡിഎ

കൊച്ചി: ക്രിക്കറ്റ് മാച്ചിന് കൊച്ചി സ്റ്റേഡിയം വിട്ടുകൊടുത്ത തീരുമാനം പുനപരിശോധിക്കാമെന്ന് ജിസിഡിഎ ചെയര്‍മാന്‍. നാളെ കേരള ബ്ലാസ്റ്റേഴ്സ് കെസിഎ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫുട്ബോള്‍ ടര്‍ഫ് നശിപ്പിക്കില്ലെന്ന ഉറപ്പ് കെസിഎ നൽകിയിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.