കൊടനാട് കൊലപാതക കേസിലെ പ്രതിയായ സയന്‍റെ ഭാര്യയുടെയും മകളുടെയും മുറിവുകളില്‍ അസ്വാഭാവികതയില്ലെന്ന് ഡോക്ടര്‍മാര്‍. മുറിവുകൾ അപകടത്തിൽ സംഭവിച്ചതാകാമെന്നും ഡോക്ടർമാർ വ്യക്തമാക്കി . കോടനാട് കൊലപാതക കേസിലെ പ്രതിയായ സയനും കുടുംബവും സഞ്ചിരിച്ചിരുന്ന കാര്‍ ശനിയാഴ്ചയാണ് പാലക്കാട് വച്ച് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയില്‍ ഇടിക്കുന്നത്. അപകടത്തില്‍ സയന്റെ ഭാര്യയും മകളും കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ സയന്‍ ചികിത്സയിലാണ്. മരിച്ചവരുടെ കഴുത്തിലെ മുറിവുകളാണ് സംശയത്തിനിടയാക്കിയത്. കേസില ഒന്നാം പ്രതി സേലം സ്വദേശി കനകരാജ് ബൈക്കപകടത്തില്‍ കൊല്ലപ്പെട്ടതിനു തൊട്ടുിപിന്നാലെയാണ് സയന്‍റെ കാറും അപകടത്തില്‍പ്പെടുന്നത്.