കൊല്ലം: യുഡിഎഫ് സർക്കാരിലെ മുന്‍ മന്ത്രിമാർക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് . തോമസ് ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ചവരിൽ മുൻ മന്ത്രിമാരുണ്ടെന്നും ഇതിനെ പരസ്യമായി എതിർത്തതിന് തന്നെ ഒറ്റപ്പെടുത്തിയെന്നും കൊടിക്കുന്നില്‍ പറഞ്ഞു . തന്നെ പാർട്ടി പോലും പിന്തുണച്ചില്ല. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് തോമസ് ചാണ്ടിയുടെ ആതിഥേയത്വം സ്വീകരിച്ചവരാണ് പല മന്ത്രിമാരും. അന്നത്തെ കൃഷി മന്ത്രി കെ പി മോഹനൻ കുട്ടനാട് പാക്കേജിനെപ്പറ്റി ചർച്ച ചെയ്തത് തോമസ് ചാണ്ടിയുടെ ഹൗസ് ബോട്ടിൽ വച്ചാണ്. അതേക്കുറിച്ച് വിമർശനം ഉന്നയിച്ചപ്പോൾ തന്നെ പലരും ഒറ്റപ്പെടുത്തി. കൊല്ലത്ത് വാർത്താ സമ്മേളനത്തിലാണ് കൊടിക്കുന്നിലിന്‍റെ ആരോപണങ്ങള്‍.