തിരുവനന്തപുരം: ഓണത്തിനു പകരം മലയാളികള്‍ക്ക് വാമന ജയന്തി ആശംസിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ് ബുക്ക് പോസ്റ്റിനെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമിത് ഷായുടേത് മലയാളികളെ ഒന്നടങ്കം അപമാനിക്കുന്നതാണെന്നു കുറ്റപ്പെടുത്തുന്ന കോടിയേരി പോസ്റ്റ് ബ്രാഹ്മണ മേധാവിത്വത്തിലൂന്നിയ ഹിന്ദുരാഷ്ട്രീയ അജന്‍ഡ ഭാഗമാണെന്നും ആരോപിക്കുന്നു. ദേശീയോല്‍സവത്തിന്‍റെ അംഗീകൃത സങ്കല്‍പ്പത്തെപ്പോലും അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ ഗൂഡോദ്ദേശ്യമാണെന്ന് കുറ്റപ്പെടുത്തുന്ന കോടിയേരിയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം.