ദേശീയഗാന വിവാദത്തില്‍ കേരള പൊലീസിനെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എഴുത്തുകാരന്‍ കമൽസി ചാവറക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ പാടില്ലായിരുന്നുവെന്നു കോടിയേരി പറഞ്ഞു. കമൽ സിക്ക് ജാമ്യം കിട്ടിയത് എൽഡിഎഫിന്റെ നയം കാരണമെന്നും യുഎപിഎ നിയമം രാഷ്ട്രീയ പ്രവ‍ർത്തകർക്ക് നേരെ ഉപയോഗിക്കാനുള്ളതല്ല, ഭീകരപ്രവർത്തനങ്ങൾ തടയാനുള്ളതാണെന്നും കോടിയേരി വ്യക്തമാക്കി .