തൃശൂർ: ഗെയിൽ സമരത്തിന്റെ കാര്യത്തിൽ യുഡിഎഫിന് ഇരട്ടത്താപ്പെന്ന് കോടിയേരി ബാലകൃഷ്ണൻ. ജനജാഗ്രത യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനജാഗ്രത യാത്ര തൃശൂർ തേക്കിൻകാട് മൈതാനിയിൽ സമാപിച്ചു. ഭരിക്കുമ്പോൾ മികച്ച പദ്ധതിയെന്ന് വിലയിരുത്തിയവർ ഇപ്പോൾ ചില സംഘടനകളുമായി ചേർന്ന് സമരം ചെയ്യുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ച് ഇടതുസർക്കാർ മുന്നോട്ട് പോകും. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും.
സോളാർ റിപ്പോർട്ട് വരുന്നതോടെ യുഡിഎഫിന് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതിയാകുമെന്നും കോടിയേരി പറഞ്ഞു. ജനതാദൾ എസ് ദേശീയ സെക്രട്ടറി ഡാനിഷ് അലി,മന്ത്രിമാരായ ac മൊയ്‌തീൻ, വിഎസ് സുനിൽകുമാർ,ഇന്നസെന്റ് എംപി,കെപിഎസി ലളിത,സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ, ജയരാജ് വാരിയർ തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും സമാപന സമ്മേളത്തിൽ പങ്കെടുത്തു.
