തിരുവനന്തപുരം: സുശീല ആര്‍. ഭട്ടിനെ മാറ്റിയ നടപടിയില്‍ വി. എസ്. അച്യുതാനന്ദന്റെ നിലപാടിനോടു വിയോജിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പ്ലീഡറെ മാറ്റിയതു നിര്‍ണായക ഘട്ടത്തിലല്ലെന്നും, കേസ് നടത്താന്‍ സമര്‍ഥരെത്തന്നെ നിയമിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. എം.കെ ദാമോദരന്‍ നിയമോപദേശക സ്ഥാനം ഏറ്റെടുക്കില്ലെന്നു പാര്‍ട്ടിയെ അറിയിച്ചിരുന്നതായും ഇക്കാര്യത്തില്‍ വിവാദത്തിനില്ലെന്നും കോടിയേരി കൂട്ടിചേര്‍ത്തു.