കെപിസിസി പ്രസിഡന്‍റ് വി എം സുധീരന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍. സര്‍ക്കാരിന്‍റെ ദൈനംദിന പരിപാടികളില്‍ പാര്‍ട്ടി ഇടപെടാറില്ല. പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ കാര്യങ്ങളുണ്ട്. ഉമ്മന്‍ ചാണ്ടിയും വി എം സുധീരനും കലഹിച്ചതുപോലെയുള്ള ഭരണം ഇപ്പോള്‍ കേരളത്തിലില്ലെന്നും കോടിയേരി ബാലകൃഷ്‍ണന്‍ ഇടുക്കി മറയൂരില്‍ പറഞ്ഞു. സെക്രട്ടറിയേറ്റ് എ കെ ജി സെന്‍ററും, എകെജി സെന്‍റര്‍ സെക്രട്ടറിയേറ്റുമായെന്ന സുധീരന്‍റെ പ്രസ്താവനയ്‌ക്കായിരുന്നു കോടിയേരിയുടെ മറുപടി.