തിരുവനന്തപുരം:ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ സിപിഎം പ്രവര്‍ത്തകര്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി ആസൂത്രണം ചെയ്ത സംഭവമല്ല ഇത്.ഇത് അപലപനീയമാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കാന്‍ പാടില്ലെന്നും കോടിയേരി പറഞ്ഞു.
യഥാർത്ഥ പ്രതികളെ പൊലീസ് കണ്ടെത്തട്ടേയെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു. ഷുഹൈബ് വധക്കേസില്‍ സിപിഎം ബന്ധമുള്ള ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവര്‍ ഇന്ന് രാവിലെയാണ് മാലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
