തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമിത് ഷാ ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണെന്ന് കോടിയേരി തുറന്നടിച്ചു.

രാജ്യത്ത് ആറായിരത്തിലധികം വംശീയ കലാപങ്ങള്‍ ഉണ്ടാക്കിയ അമിത് ഷാ കേരളത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. എകെജി ബിജെപി മാര്‍ച്ച് നടത്തുന്നതു പോലെ ബിജെപി ഓഫീസുകളിലേക്ക് സിപിഎമ്മും മാര്‍ച്ച് നടത്തിയാല്‍ എന്താകും സ്ഥിതിയെന്നും കോടിയേരി ചോദിച്ചു